ആറാം ക്ലാസ് മുതൽ പ്രണയിച്ച സുഹൃത്തിനെ വിവാഹം കഴിക്കുകയും സൗഹൃദം സൂക്ഷിച്ചുകൊണ്ട് വിവാഹമോചനം നേടുകയുംചെയ്ത കഥ പറഞ്ഞ് നടി ലെന. കുറേനാൾ ഒരുമിച്ച് താമസിച്ചപ്പോൾ കണ്ടു കണ്ട് മടുത്തെന്നും ഇനി ലോകം കാണാം എന്ന് തമ്മിൽ പറഞ്ഞ് കൈകൊടുത്തു പിരിയുകയായിരുന്നുവെന്നും ഒരു ചാനൽ അഭിമുഖത്തിൽ ലെന പറയുന്നു.
‘‘എനിക്ക് ആറാം ക്ലാസ് മുതൽ ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ് ഫ്രണ്ടിനെ തന്നെ കല്യാണം കഴിച്ചു.കുറേകാലം സന്തോഷമായി ജീവിച്ചതിനു ശേഷം ഞങ്ങൾ പറഞ്ഞു, ‘‘ആറാം ക്ലാസ് മുതൽ ഞാൻ നിന്റെ മുഖവും നീ എന്റെ മുഖവും മാത്രമല്ലെ കാണുന്നുള്ളൂ. നീ പോയി ലോകമൊക്കെ ഒന്ന് കാണൂ ഞാനും കാണട്ടെ എന്ന്’’,അങ്ങനെ തമ്മിൽ പറഞ്ഞ് ഞങ്ങൾ ഡിവോഴ്സ് ചെയ്തു. ഞങ്ങൾ വളരെ സൗഹൃദപൂർവമാണ് പിരിഞ്ഞത്. ഇതുപോലെ സൗഹൃദം സൂക്ഷിച്ചുകൊണ്ടു പിരിഞ്ഞ മറ്റൊരു ദമ്പതിമാരും കാണില്ല. കോടതിയിൽ ഹിയറിങ്ങിനു പോയതുപോലും ഞങ്ങൾ ഒരുമിച്ചാണ്.
സിദ്ദീഖും ലെനയും പ്രധാന വേഷങ്ങളിലെത്തുന്ന എന്നാലും ന്റെളിയാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുന്നതിടെയാണ് ലെന ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സിദ്ദീഖുമായുള്ള രസകരമായ കെമിസ്ട്രിയെക്കുറിച്ചും ലെന സംസാരിക്കുകയുണ്ടായി. 18 സിനിമകളിൽ ലെനയും സിദ്ദീഖും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.