18 പ്ലസ് , ചിത്രീകരണം ആരംഭിച്ചു

അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന 18 പ്ലസ്, എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വടകരയിലാണ് ആദ്യ ചിത്രീകരണം. നസ്‌ലൻ, മാത്യു തോമസ്, നിഖില വിമൽ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അഭിനയിക്കുന്നത്.

ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മീനാക്ഷി, മനോജ് കെ.യു, ശ്യാം മോഹന്‍, കുമാര്‍ സുനില്‍, ബാബു അന്നൂര്‍, ഉണ്ണിരാജ, പ്രിയ, ബിനു പപ്പു, സാഫ് ബ്രോസ്, എന്നിവരാണ് മറ്റഭിനേതാക്കൾ.

You might also like