
താൻ പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്യുന്നു, എസ് എസ് രാജമൗലി
താൻ സിനിമ ചെയ്യുന്നത് പണത്തിന് വേണ്ടിയെന്ന് രാജമൗലി. തന്റെ സിനിമകൾ പണമുണ്ടാക്കാനും പ്രേക്ഷകർക്കു വേണ്ടിയാണ്. നിരൂപക പ്രശംസ നേടാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർആർആർ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ ചിത്രമാണ്. ചിത്രത്തിലെ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. ആർആർആർ ഓസ്കാറിന് തിരഞ്ഞെടുക്കപ്പെടാത്തതിൽ രാജമൗലി നിരാശ പ്രകടപ്പിക്കുകയും ചെയ്തു.