ശകുന്തളയായി സാമന്ത ; ശാകുന്തളം റിലീസ് തീയതി പ്രഖ്യാപിച്ചു .

സാമന്ത നായികയായി എത്തുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് എത്തി. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഷന്‍ പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും ഉണ്ടെന്നതാണ് സവിശേഷത. നവംബര്‍ 4ന് ചിത്രം തിയേറ്ററുകളിലെത്തും. 

സാമന്ത, ദേവ് മോഹന്‍ എന്നിവരെക്കൂടാതെ അച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, ഡോ.എം.മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും ശകുന്തളത്തിന്റെ താരനിരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇവരെ കൂടാതെ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഗുണാ ടീം വര്‍ക്ക്‌സുമായി സഹകരിച്ച് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവാണ് ശാകുന്തളം അവതരിപ്പിച്ചിരിക്കുന്നത്. നീലിമ ഗുണ നിര്‍മ്മിച്ച്, ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം 2022 നവംബര്‍ 4 ന് റിലീസിന് ഒരുങ്ങുകയാണ്.

മഹാഭാരതത്തിലെ ശകുന്തളയുടെയും ദുഷ്യന്ത രാജാവിന്റെയും പ്രണയകഥയാണ് ശാകുന്തളം പറയുന്നത്. ശകുന്തളയായി സാമന്ത അഭിനയിക്കുമ്പോള്‍ ദുഷ്യന്ത് രാജാവായാണ് ദേവ് മോഹന്‍ എത്തുന്നത്

You might also like