
മാളികപ്പുറത്തിന് മറ്റ് ഭാഷകളിലും തിരക്ക്
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറത്തിന് മറ്റ് ഭാഷകളിലും തിരക്കേറുന്നു. കേരളത്തിൽ സിനിമയ്ക്ക് വൻ വിജയം ആയിരുന്നു. ജനുവരി 26 നാണ് ചിത്രം അന്യഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയിൽ റീലിസ് ചെയ്തത്. തമിഴ്നാട്ടിൽ മാത്രമായി 104 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

അയ്യപ്പ ഭക്തരാണ് കൂടുതലും സിനിമ കാണാൻ എത്തുന്നത്. ഇപ്പോഴും പ്രേക്ഷക ശ്രദ്ധ നേടി ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.