
നടൻ ക്രിസ് ഹെംസ്വര്‍ത്തിനെ എന്നെന്നും ഓർമിക്കാൻ ഭാര്യയുടെ പുതിയ ഐഡിയ വെെറൽ
ഹോളിവുഡ് സിനിമാപ്രേമികൾക്ക് ആരാധനയുളള താരമാണ് ക്രിസ് ഹെംസ്വര്‍ത്ത്. മാർവൽ സ്റ്റുഡിയോസിന്റെ അവഞ്ചേഴ്സിലെ തോറിനെ അങ്ങനെ പെട്ടെന്ന് ആരും മറക്കാൻ വഴിയില്ല. അവഞ്ചേഴ്സ് മാത്രമല്ല ക്രിസിന്റെ നിരവധി സിനിമകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഭാര്യയുടെ വ്യത്യസ്തമായ ഒരു ഡേറ്റിംങ് ഐഡിയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. ക്രിസ് ഹെംസ്വര്‍ത്തിന് അല്‍ഷിമേഴ്സ് രോഗ സാധ്യത ഉണ്ടെന്നാണ് കണ്ടെത്തിരിക്കുന്നത്. ഇതിനെ തുടർന്നാണ് ഇരുവരും തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത രീതിയിൽ ഇത്തരമൊരു ഡേറ്റിംങ് നടത്താന്‍ തീരുമാനിച്ചത്.

ക്രിസിന്റെ ഭാര്യ എല്‍സ 87 വയസ് തോന്നിക്കുന്ന രീതിയില്‍ ഡ്രസ് ചെയ്ത് ക്രിസുമായി ഡേറ്റ് ചെയ്യുന്നതിന്റെ വീഡിയോയും വാർത്തയാണ് പങ്കുവച്ചിരിക്കുന്നത്. പ്രോസ്തെറ്റിക്സ്, വിഗ്, മേക്കപ്പ് എന്നിവ ഉപയോഗിച്ചാണ് എല്‍സ തന്റെ പ്രായമായ രൂപത്തിലായത്. ഭാവിയിൽ അല്‍ഷിമേഴ്സ് രോഗം ബാധിച്ചാലും വയസായ തന്നെ കണ്ടാല്‍ ക്രിസ് തിരിച്ചറിയാന്‍ വേണ്ടിയാണ് എല്സയുടെ ഡേറ്റിംങ് ഐഡിയ.
അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത തനിക്ക് ഉണ്ടെന്ന് ക്രീസ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. APOE4 ജീനിന്റെ രണ്ട് പകര്‍പ്പുകള്‍ തന്നില്‍ കണ്ടെത്തിയെന്നാണ് നടന് നേരത്തെ വ്യക്തമാക്കിയത്. ഈ ജീന്‍ അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈ ജീനുകള്‍ തന്റെ മാതാപിതാക്കളില്‍ നിന്നാണ് ലഭിച്ചതെന്നും ക്രിസ് പറയുന്നു. രോഗത്തെ തുടർന്ന് കരിയറിൽ നിന്ന് ഇടവേള എടുക്കുമെന്ന് ക്രിസ് മുമ്പ് വ്യക്തമാക്കിയിരുന്നു.