എണ്ണ കുടിച്ചാൽ ലോകനന്മ ഉണ്ടാവുമത്രേ, കുടിച്ചത് രണ്ടര കിലോ എണ്ണ

വ്യത്യസ്തങ്ങളായ ആചാരങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. വിചിത്രങ്ങളായ അനുഷ്ഠാനങ്ങൾ ഇന്നും അരങ്ങേറുന്നുണ്ട്. പ്രത്യേകിച്ചു ഉത്തരേന്ത്യയിൽ. ചിലത് കേട്ടാൽ തന്നെ ഞെട്ടിപ്പോക്കും എങ്കിലും ഒരോന്നും നാം കേൾക്കാറുണ്ട്. അത്തരമൊരു ഉത്സവാചാരമാണ് വെെറലാക്കുന്നത്. ലോകനന്മയ്ക്ക് വേണ്ടി രണ്ട് അര കിലോ എണ്ണയാണ് ഈ ഗോത്രവർഗക്കാരി കുടിച്ചത്. സംഭവം ഇവിടൊന്നുമല്ല അങ്ങ് തെലങ്കാനയിലാണ്. തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ നർണൂർ മണ്ഡലത്തിലാണ് ഇത് നടന്നത്. വാർഷിക ഉത്സവമായി ബന്ധപ്പെട്ട് നടന്ന് ആചാരത്തിന്റെ ഭാ​ഗമായി ആണ് ഇത്. കാംദേവ് ജതാര എന്നാണ് ഇതിന് ഇവർ പറയുന്നത്. രണ്ടര കിലോ എള്ളെണ്ണയാണ് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ കൊഡെപൂർ ഗ്രാമത്തിൽ നിന്നുള്ള മെസ്രം നാഗുബായ് എന്ന സ്ത്രീ കുടിച്ചത്. ആറ് പതിറ്റാണ്ടിലേറെയായി പിന്തുടരുന്ന ആചാരമാണിത്. ലോക സമാധാത്തിനായാണ് ഇങ്ങനെ എള്ളെണ്ണ കുടിക്കുന്നത് എന്നാണ് ഇവരുടെ വിശ്വാസം.

ഇങ്ങനെ ചെയ്യുന്നതിലൂടെ കർഷകർക്ക് നല്ല വിളവ് ലഭിക്കുമെന്നും അവർ സന്തോഷത്തോടെ ജീവിക്കുമെന്നാണ് ഇവർ പറയുന്നത്. 1961 ലാണ് ഈ പാരമ്പര്യം ആരംഭിച്ചത്. അടുത്ത രണ്ട് വർഷവും ഈ സ്ത്രീയുടെ കുടുംബത്തിൽ നിന്നുളള ആളുകൾ തന്നെ എണ്ണ കുടിക്കണമെന്നാണ് ഇവരുടെ ആചാരം പറയുന്നത്. വിചിത്രങ്ങളായ ഒരോ കാര്യങ്ങളാണ് ഈ നൂറ്റാണ്ടിലും നമ്മക്ക് ചുറ്റും നടക്കുന്നത്. ഇതോക്കെ കേൾക്കുമ്പാൾ ഇന്ന് ചിരി വരുമെങ്കിലും സംസ്കാരത്തിന് ഒപ്പം ജീവിക്കുന്ന ആളുകൾ ഇന്നും ഉണ്ടെന്ന് ഒരു ഓർമപ്പെടുത്തലാണ്.

You might also like