ഓസ്കറിലും ‘നാട്ടു നാട്ടു’
രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന് ഗാനം ഓസ്കർ പട്ടികയിൽ. 95ാമത് ഓസ്കർ നോമിനേഷനിൽ പട്ടികയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം നാട്ടു നാട്ടു നേടിയെടുത്തിരുന്നു. മാർച്ച് 12നാണ് ഓസ്കർ പ്രഖ്യാപനം.
ഓൾ ക്വയറ്റ് ഓഫ്‍ ദ് വെസ്റ്റേൺ ഫ്രണ്ട്, എവ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്, ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷൻസ് നേടിയ സിനിമകൾ.