വെളുത്ത നാരങ്ങ അച്ചാർ…കഴിച്ചാൽ നാവിൽ കപ്പലോടും 🤤 

വെളുത്ത നാരങ്ങ അച്ചാർ തയ്യാറാക്കാനുള്ള ചേരുവകൾ നോക്കിയാലോ ….

ചേരുവകൾ

  • നാരങ്ങ   (LEMON)
  • കാന്താരി (CAPSICUM FRUTESCENS)
  • നല്ലെണ്ണ (SESAME OIL)
  • കടുക് (MUSTARD)
  • ഉലുവ (FENUGREEK SEEDS)
  • വെളുത്തുള്ളി (GARLIC)
  • ഇഞ്ചി (GINGER)
  • വറ്റൽമുളക് (DRIED RED CHILLIES) 
  • കറിവേപ്പില (CURRY LEAVES)
  • ഉപ്പ് (SALT)
  • കായം (ASAFOETIDA)
  • വിനാഗിരി ( VINEGAR ) 
  • പഞ്ചസാര  (SUGAR)

തയ്യാറാക്കുന്ന വിധം 

  • ആദ്യം  നാരങ്ങയുടെ തൊലി മൃതുലമാകുന്നതിന് വേണ്ടി നാരങ്ങ കഴുകി ആവിയിൽ വേവിക്കുക .വേവിച്ച് കഴിയുമ്പോൾ നാരങ്ങ 8 കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക. 
  • ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ഉലുവ ചേർക്കുക . ചെറുതായിട്ട് വഴറ്റുക . ഇതിന് ശേഷം വെളുത്തുള്ളി ,അരിഞ്ഞുവെച്ച ഇഞ്ചി ,വറ്റൽ മുളക് , കറിവേപ്പില , കാന്താരി എന്നിവ കൂടി ചേർത്ത് ഒന്നുകൂടെ വഴറ്റുക .
  • ഇതെല്ലാം നന്നായിട്ട് വഴന്ന് വന്നതിന് ശേഷം ഇതിലേക്ക് നാരങ്ങ ഇടുക .ഉപ്പ് ചേർക്കുക .  നന്നായി ഇളക്കുക. 
  • ശേഷം അല്പ്പം കായം , വിനാഗിരി ,  പഞ്ചസാര എന്നിവ ചേർക്കുക .
  • തീ ഓഫ് ചെയ്ത് തണുപ്പിക്കുക . അങ്ങനെ സ്വാതിഷ്ടമായ വെളുത്ത നാരങ്ങ അച്ചാർ തയ്യാറായിരിക്കുന്നു ..
ക്രെഡിറ്റ് : സംസാരം ടിവി
You might also like