സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ എത്തിയ മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ സിനിമ പൊന്നിയിൻ സെൽവനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി മാറിയിരിക്കുകയാണ്. ചിയാൻ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ശോഭിത ധൂലിപാല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇപ്പോഴിതാ ഷൂട്ടിനിടെ തനിക്കും ശോഭിതയ്ക്കും ഉണ്ടായ പരിക്കുകളെ കുറിച്ച് പങ്കുവയ്ക്കുകയാണ് തൃഷ.
“സമയമില്ലായ്മ. അതാണ് ഈ സിനിമയുടെ ഏറ്റവും മികച്ച ഭാഗം. ഇവരൊക്കെ ഒപ്പമില്ലാത്ത ഒരു സിനിമയായിരുന്നെങ്കിൽ അത് വളരെ പ്രയാസമേറിയതായിരുന്നേനെ. എന്നാൽ വളരെ രസകരമായിരുന്നു. ഒരുപക്ഷെ അവളുടെ ചെവിയിൽ നിന്ന് രക്തം വരുകയും കൈക്ക് പോറൽ ഏൽക്കുകയും ചെയ്‌തിരിക്കാം, പക്ഷേ ഷോട്ടുകൾക്കിടയിൽ ഞങ്ങൾ പരസ്പരം സംസാരിക്കുമായിരുന്നു. ആ വേദനയൊന്നുംതന്നെ ഞങ്ങളെ ബാധിച്ചിരുന്നില്ല” – തൃഷ പറഞ്ഞു.
കല്‍ക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സംഗീതം എആർ റഹ്മാൻ. എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത വര്‍ഷം എത്തും. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേര്‍ന്ന് തിരക്കഥയും ജയമോഹന്‍ സംഭാഷണവും ഒരുക്കുന്നു. ഛായാഗ്രഹണം രവി വര്‍മ്മന്‍. തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് കലാ സംവിധാനം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.