വിവാഹം കഴിഞ്ഞ് ഉടനെ ബേബി ഷവറോ?? പ്രതികരിച്ച് ഷംന കാസിം
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രീയങ്കരിയായ നടിയാണ് ഷംന കാസിം. വിവാഹം കഴിഞ്ഞ് ഉടൻ തന്നെ താരത്തിന്റെ ബേബി ഷവർ ഫോട്ടോകൾക്ക് പിറക്കിൽ വന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇതിൽ ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ഷംന കാസിം രംഗതെത്തി.
താനും ഭർത്താവ് ആയ ഷാനിദ് ആസിഫ് അലിയും നിക്കാഹിന് ശേഷം ലിവിങ് ടുഗദെറിലായിരുന്നുവെന്ന് ഷംന വ്യക്തമാക്കി. നിക്കാഹ് ജൂണ്‍ 12 നാണ് കഴിഞ്ഞത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച്. ഞങ്ങള്‍ നിക്കാഹിന് ശേഷം ലിവിങ് ടുഗെതര്‍ ആയിരുന്നു. നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിന് ശേഷം വിവാഹച്ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്.
പക്ഷേ തന്റെ ഷൂട്ടിങ് തിരക്കുകൾ കാരണം നടന്നില്ല. അതുകൊണ്ട് വിവാഹച്ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. ഇതിനാലാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും ഷംന വെളിപ്പെടുത്തി.