മനുഷ്യനും മൃഗങ്ങളും വേദനിക്കുമ്പോള്‍ കരയാറുണ്ടല്ലോ. എന്നാല്‍ സസ്യങ്ങള്‍ക്ക് വേദനയില്ലെന്നാണ് നമ്മുക്കെല്ലാം പൊതുവേ ഉള്ള ധാരണ. എന്നാല്‍ ആ ധാരണ തെറ്റാണെന്ന് പറയുകയാണ് പുതിയ പഠനം. സസ്യങ്ങള്‍ക്ക് വേദനിക്കുമെന്ന് മാത്രമല്ല, അവ കരയാറുമുണ്ടത്രേ… പക്ഷേ ആ കരച്ചില്‍ മനുഷ്യന് കേള്‍ക്കാനാവില്ല…
ഇസ്രയേലിലെ ടെല്‍ അവിവ് യൂണിവേഴ്‌സിറ്റിയില്‍ പുകയില ചെടിയിലും തക്കാളിച്ചെടിയിലും നടത്തിയ പരീക്ഷണത്തിലാണ് ഈ അസാധാരണ കണ്ടെത്തല്‍ നടന്നിരിക്കുന്നത്.
10 മീറ്റര്‍ ദൂരത്തില്‍ കേള്‍ക്കാനാകുന്ന ശബ്ദം പുറപ്പെടുവിക്കുന്ന സസ്യങ്ങളെ പക്ഷേ മനുഷ്യനു കേള്‍ക്കാനാകില്ല. എലികള്‍ക്കും വവ്വാലുകള്‍ക്കും മറ്റു ചെടികള്‍ക്കും അത് കേള്‍ക്കാനാകും എന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
ഇനി മരം മുറിക്കാനൊരുങ്ങുമ്പോള്‍ ഒന്നുകൂടി ആലോചിച്ചോളൂ…..