
ഓസ്കാറിൽ തിളങ്ങി ഇന്ത്യ
ഓസ്കാറിൽ തിളങ്ങി ഇന്ത്യയും. 95-ാമത് അക്കാദമി അവാർഡിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള അവാർഡ് ആണ് നാട്ടു നാട്ടു നേടിയിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേർന്നാണ് ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയത്.

വിജയപ്രഖ്യാപിച്ചപ്പോൾ ചിത്രത്തിലെ പ്രധാന താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും പരസ്പരം ആലിംഗനം ചെയ്തു.
മികച്ച ഡോക്യുമെന്ററി (ഹ്രസ്വ ചിത്രം) വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സാണ് ഓസ്കാറിൽ രണ്ടാം സ്ഥാനത്ത് തിളങ്ങിയത്. ദ എലഫന്റ് വിസ്പറേഴ്സിന് ലഭിച്ച പുരസ്കാരം സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഏറ്റുവാങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് രണ്ട് പുരസ്കാരങ്ങള്‍ ഒന്നിച്ച് ലഭിക്കുന്നത്.