‘മേ ഹൂം മൂസ’ ഒടിടിയിലേയ്ക്ക്

‘പാപ്പന്‍’ എന്ന വിജയ ചിത്രത്തിന് ശേഷം സുരേഷ് ഗോപി (Suresh Gopi) നായകനായെത്തിയ ചിത്രമാണ് ‘മേ ഹൂം മൂസ’ . തിയേറ്ററുകളില്‍ കയ്യടി നേടിയ ചിത്രം സംവിധാനം ചെയ്തത് ജിബു ജേക്കബ് ആണ്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 

സുരേഷ് ഗോപി ചിത്രം നവംബര്‍ 11 മുതല്‍ സ്ട്രീം ചെയ്യുമെന്നതാണ് ഏറ്റവും പുതിയ വിവരം. സീ5ല്‍ ആണ് ചിത്രം സ്ട്രീം ചെയ്യുക. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് മേ ഹൂം മൂസ. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. 

സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും പ്രമേയമാക്കിയ ചിത്രത്തിലെ ഉത്തരേന്ത്യന്‍ രംഗങ്ങള്‍ ഡല്‍ഹി, ജയ്പൂര്‍, പൂഞ്ച്, വാഗാ ബോര്‍ഡര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. മിലിട്ടറി പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. 

You might also like