ബോള്‍ഡ് ലുക്കില്‍ മഞ്ജു പിള്ള, ചിത്രങ്ങള്‍ കാണാം

മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. സീരിയല്‍, സിനിമാ രംഗത്ത് മാത്രമല്ല, ടെലിവിഷന്‍ ഷോകളിലും മഞ്ജു നിറസാന്നിദ്ധ്യമാണ്. കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും മഞ്ജു എത്താറുണ്ട്.

വളരെക്കാലം മുമ്പ് തന്നെ അഭിനയ രംഗത്ത് എത്തിയ മഞ്ജു പിള്ളയ്ക്ക് ഇന്നും അതേ ചുറുചുറുക്കാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത് ശരിവെയ്ക്കുന്ന പ്രകടനമാണ് ‘ഹോം’ എന്ന ചിത്രത്തില്‍ മഞ്ജു പുറത്തെടുത്തത്. കുട്ടിയമ്മ എന്ന കഥാപാത്രത്തെ അത്രകണ്ട് മഞ്ജു അവിസ്മരണീയമാക്കിയിരുന്നു. 

ഇപ്പോള്‍ ഇതാ മഞ്ജു പിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ‘എത്ര വലിയ ഉയരവും ഞാന്‍ കീഴടക്കും, കാരണം എനിയ്ക്ക് പറക്കാനുള്ള ധൈര്യമുണ്ട്’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്. മഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രായം കൂടുംതോറും മഞ്ജുവിന്റെ സൗന്ദര്യവും കൂടുന്നുണ്ടെന്നാണ് കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെ പറയുന്നത്. ഇനി നായികയായി അഭിനയിക്കാമെന്നാണ് ചിലരുടെ അഭിപ്രായം. 

You might also like