സ്റ്റില്‍ സിംഗിള്‍? പ്രണയം കണ്ടെത്താന്‍ ഒരു ചൈനീസ് സ്‌പെഷ്യല്‍ യാത്ര!

സിംഗിളാണോ? ജീവിതത്തില്‍ ഇതുവരെ പ്രണയത്തെ കണ്ടെത്താനാകാതെ വിഷമത്തിലാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് ഏറെ യോജിച്ച ഇടം ചൈനയാണ്. അവിടെ ചൂളം വിളിച്ച് പാഞ്ഞുപോകുന്ന ഒരു തീവണ്ടിയാത്ര നിങ്ങളുടെ ആ വിഷമത്തെ പമ്പ കടത്തിയോക്കാം! കാരണം ആ ട്രെയിന്‍ ഓടുന്നതു തന്നെ സിംഗിളായവര്‍ക്ക് പങ്കാളികളെ കണ്ടെത്താന്‍ വേണ്ടിയാണ്!

വിചിത്രമായി തോന്നുന്നുണ്ടല്ലേ, സംഗതി സത്യമാണ്. ചൈനീസ് റെയില്‍വേ, കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗുമായി സഹകരിച്ചാണ് ഈ ഒറ്റയാന്മാര്‍ക്കുവേണ്ടിയുള്ള യാത്ര ഒരുക്കുന്നത്.

10 കോച്ചുകളുമായി 1000 യുവതീ യുവാക്കളുമായാണ് ഈ സ്‌പെഷ്യല്‍ ലൗ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്. ‘വൈ 999 ലൗ പര്‍സ്യുട്ട് ട്രെയിന്‍’ എന്നാണ് ഈ പ്രണയവാഹിനിയ്ക്കു നല്‍കിയിരിക്കുന്ന പേര്.

കേട്ടിട്ട് ഇത് ചൈനയില്‍ ഇപ്പോള്‍ തുടങ്ങിയ സര്‍വ്വീസ് ആണെന്നു തെറ്റിദ്ധരിക്കല്ലേ, ഇതു വര്‍ഷങ്ങള്‍ക്കുമുന്‍പു തന്നെ ചൈനയില്‍ തുടങ്ങിയതാണ്. എല്ലാവര്‍ഷവും 3000 ആളുകള്‍ക്കായി 3 ട്രിപ്പുകളായി നടന്നുവരുന്ന സ്‌നേഹയാത്രയാണിത്. ഇത്തരത്തില്‍ നിരവധി പേരാണ് വിവാഹജീവിതത്തിലേക്ക് കടന്നിട്ടുള്ളത്.

വെറും യാത്രക്കപ്പുറം യുവാക്കള്‍ക്കും യുവതികള്‍ക്കും പരസ്പരം പരിചയപ്പെടാനും അടുക്കാനുമായി നിരവധി ഗെയിംസും പരിപാടികളും അതികൃതര്‍ ഒരുക്കാറുണ്ട്.

ഇപ്പോളും സിംഗിളായതില്‍ വിഷമിച്ചിരിക്കുകയാണെങ്കില്‍ ചൈന യാത്രക്കൊരുങ്ങിക്കോളൂ…

You might also like