ദീപാവലി പാര്‍ട്ടിയില്‍ തിളങ്ങി താരദമ്പതികള്‍

ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വസതിയില്‍ സംഘടിപ്പിച്ച ദീപാവലി പാര്‍ട്ടി തിളങ്ങി ബോളിവുഡ് താരങ്ങള്‍. ഐശ്വര്യ റായ് ബച്ചന്‍ , അഭിഷേക് ബച്ചന്‍, സാറാ അലി ഖാന്‍, ജാന്‍വി കപൂര്‍, കരിഷ്മ കപൂര്‍, സുഹാന ഖാന്‍, ഖുഷി കപൂര്‍, റിയ ചക്രവര്‍ത്തി, മാധുരി ദീക്ഷിത്, ആദിത്യ റോയ് കപൂര്‍, കാജോള്‍, മലൈക അറോറ, തുടങ്ങി നിരവധി താരങ്ങളാണ് ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്.

കത്രീന കൈഫും വിക്കി കൗശലും സ്റ്റൈലിഷായി തന്നെയാണ് പാര്‍ട്ടിക്ക് എത്തിയത്. എത്നിക് വസ്ത്രങ്ങള്‍ ധരിച്ച് ഇരുവരും ക്യാമറക്കണ്ണുകള്‍ക്ക് പോസ് ചെയ്തു. വെള്ളിയില്‍ തിളങ്ങുന്ന ഒരു കറുത്ത ഷേര്‍വായി ആയിരുന്നു വിക്കിയുടെ വേഷം. അലങ്കാരപ്പണികളാല്‍ സമ്പന്നമായ  മനോഹരമായ പരമ്പരാഗത ഗെറ്റപ്പിലാണ് കത്രീന തിളങ്ങിയത്. 

തിളങ്ങുന്ന ബോര്‍ഡറോട് കൂടിയ അക്വാമറൈന്‍ സാരിയായിരുന്നു കത്രീന ധരിച്ചത്. അലങ്കാരങ്ങളുള്ള തിളങ്ങുന്ന വെള്ളി ബ്ലൗസും കത്രീന ജോഡിയാക്കി. സ്വര്‍ണ്ണ കമ്മലുകളും നിരവധി മോതിരങ്ങളും കത്രീനയുടെ മാറ്റ് കൂട്ടി. പിങ്ക് നിറത്തിലുള്ള ലിപ് സ്റ്റിക്കും കോള്‍-റിംഗ് കണ്ണുകളും കത്രീനയുടെ പരമ്പരാഗത വസ്ത്രവുമായി ചേര്‍ന്നുനിന്നു. 

You might also like