‘കായ്പോള’ റിലീസിനൊരുങ്ങുന്നു
‘കായ്പോള’ റിലീസിനൊരുങ്ങുന്നു. വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കെ.ജി. ഷൈജുവാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഏപ്രിൽ 7ന് ചിത്രം തിയറ്റേറുകളിൽ എത്തും. ഇന്ദ്രൻസ്, സജൽ സുദർശൻ, അഞ്ചു കൃഷ്ണ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോർഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ. കൃഷ്ണ, വിദ്യ മാർട്ടിൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.