
യുവത്വം നിലനിര്‍ത്തും ഈ നീലച്ചായ!
ഉയരം കൂട്ടി ചായയുടെ രുചി കൂട്ടാന്‍ പോലും ശ്രമിക്കുന്നവരാണ് നമ്മള്. ഉന്മേഷത്തിനും പ്രസരിപ്പിനും വേണ്ടിയും, എന്തിന് വെറുതെ കൂട്ടുകാരുമായി കമ്പനിയടിക്കാന്‍ വരെ നമ്മള് ചായ കുടിക്കും. ഇപ്പോളിതാ കളര്‍ഫുള്ളായി മറ്റൊരു ഹെല്‍ത്തി ചായ രംഗത്തെത്തിയിരിക്കുന്നു. കളറെന്നു പറഞ്ഞാല്‍ നല്ല സുന്ദരന്‍ നീല ചായ! ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ചായ എന്നാണത്രേ ബ്ലൂ ടീയെ വിശേഷിപ്പിക്കുന്നത്.
സൗത്ത് ഏഷ്യയിലെ ക്ലിറ്റോറിയ ടെര്‍ണാടീ എന്ന ചെടിയില്‍ നിന്നാണ് ബ്ലൂ ടീ ലഭിക്കുന്നത്. ഈ ചെടിയുടെ പൂവില്‍ നിന്നാണ് ടീ ഉണ്ടാക്കുന്നത്. നല്ല മലയാളത്തില്‍ പറഞ്ഞാല്‍ നമ്മുടെ സ്വന്തം ശംഖുപുഷ്പം. ശംഖുപുഷ്പത്തെ ബ്ലൂ പീ പൂക്കള്‍ എന്നും ബട്ടര്‍ഫ്ളൈ പൂക്കള്‍ എന്നും വിളിക്കാറുണ്ട്്.

അകാല വാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഇതിലെ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ദിവസവും നീലച്ചായ കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. കൂടാതെ തലമുടിക്കും ചര്‍മ്മസൗന്ദര്യത്തിനും നീലച്ചായ നല്ലതാണ്.
യുവത്വം നിലനിര്‍ത്താനാഗ്രഹിക്കുന്ന നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും വര്‍ദ്ധിക്കും. ത്വക്ക് രോഗങ്ങള്‍ക്ക് ബ്ലൂ ടീ ഉത്തമമാണ്. നീല ചായയുടെ ആന്റി ഗ്ലൈക്കേഷന്‍ പ്രോപ്പര്‍ട്ടീസ് ത്വക്കിനെ പ്രായമാകുന്നതില്‍ നിന്നും തടയുന്നു. നീലച്ചായയില്‍ ഫ്ലാവനോയിഡ്സ് ധാരാളം അടങ്ങിയിട്ടുണ്ട്.
ഇവയ്ക്കെല്ലാം പുറമേ ഉല്‍കണ്ഠ, വിഷാദരോഗം എന്നിവയ്ക്ക് ഒരു നല്ല മരുന്നാണ് നീല ചായ. ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ മനസ്സില്‍ ഉന്മേഷം നിറക്കും. നീലച്ചായ പതിവാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.