നടി ​ഗൗതമി നായർ വിവാഹമോചിതയായി

നടി ഗൗതമി നായർ വിവാഹമോചിതയായി. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധയമായ തരമാണ് ഗൗതമി. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ഇപ്പോൾ ഇതാ താരം വിവാഹമോചിതയായി എന്ന് വാർത്തയാണ് വെെറലായിരിക്കുന്നത്.

സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. സെക്കന്റ് ഷോ കുറുപ്പ് എന്നി സിനിമയുടെ സംവിധായകനാണ് ഇദ്ദേഹം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരും വിവാഹമോചിതരായി.

കുറച്ച് നാൾ മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. പക്ഷെ അക്കാര്യം താരങ്ങൾ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ​ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ​ഗൗതമി തുറന്ന് പറഞ്ഞിരിക്കുകയാണ്.

You might also like