ഇവരായിരുന്നു ഇന്ത്യയിലെ ആദ്യ ബിരുദധാരിണികള്‍

ഇന്നത്തെക്കാലത്ത് സ്ത്രീകള്‍ വിദ്യാഭ്യാസത്തില്‍ പുരുഷന്മാര്‍ക്കൊപ്പം തന്നം നില്‍ക്കാറുണ്ട്. പഠനകാര്യത്തില്‍ ചിലപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് സ്ത്രീ ജനങ്ങളാകും. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിരസിക്കപ്പെട്ടിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.

അക്കാലത്തും വിദ്യാഭ്യാസം നേടാനായി ശ്രമിച്ച നിരവധി സ്ത്രീകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി ബിരുദം നേടിയ വനിതകളാരൊക്കെയാണെന്ന് അറിയാമോ?

കാദംബിനി ഗാംഗുലി, ചന്ദ്രമുഖി ബസു എന്നിവരാണ് ഇന്ത്യയിലെ ആദ്യ ബിരുധധാരിണികള്‍.

1883 ലാണ് സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് അബദ്ധധാരണകള്‍ നിലനിന്നകാലത്തും ഇവര്‍ ആ നേട്ടം സ്വന്തമാക്കിയത്. അതും ഇന്ത്യയിലെ ആദ്യകാല യൂണിവേഴ്‌സിറ്റികളിലൊന്നായ കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നും.

1886 ലാണ് ആദ്യമായി ഒരു ഇന്ത്യന്‍ യുവതി ഓണേഴ്‌സ് ബിരുദംനേടുന്നത്. കാമിനി റോയ് എന്നായിരുന്നു അവരുടെ പേര്.

You might also like