
ബിലാല്‍ ചിത്രീകരണം ഉടന്‍?
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അമല്‍ നീരദ് ചിത്രമാണ് ബിലാല്‍ . ഇന്നും ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ആരാധകര്‍ ഏറെയാണ്. ബിലാലിലും മമ്മൂട്ടി തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കേരളത്തിലും വിദേശത്തുമായി ചിത്രീകരണം നടക്കാനിരിക്കുന്ന ബിലാല്‍ 2023ല്‍ തിയേറ്ററുകളിലെത്തുമെന്നതാണ് ഏറ്റവും പുതിയ വിവരം.
സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്താണ് ചിത്രീകരിക്കുകയെന്നാണ് വിവരം. 2023ല്‍ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കും. ഫ്രൈഡേ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 2007ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്.