കറിവേപ്പില; അറിയേണ്ട വസ്തുതകള്‍
നാട്ടില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്നതും കറികളില്‍ ഒഴിവാക്കാനാകാത്തതുമായ ഒന്നാണ് കറിവേപ്പില. കറിവേപ്പില ഓക്സിഡേറ്റീവ് കേടുപാടുകള്‍ ഒഴിവാക്കി ഹൃദയത്തെ സംരക്ഷിക്കുന്നു. കറിവേപ്പില കഴിക്കുന്നതും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
വൈറ്റമിന്‍ സി, ഫോസ്ഫറസ്, അയണ്‍, കാല്‍സ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയില്‍ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദമാണ്. ദഹനം സുഗമമാക്കുന്നുവെറും വയറ്റില്‍ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
കറിവേപ്പില കഴിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ന്യൂറോണുകളെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിലൂടെ അല്‍ഷിമേഴ്‌സ് രോഗത്തിലും അവ ഉപയോഗപ്രദമാണെന്ന് കണ്ടെത്തി.
കറിവേപ്പിലയ്ക്ക് ആന്റി മ്യൂട്ടജെനിക് കഴിവുണ്ട്. അവ നമ്മുടെ ശരീരത്തെ പലതരം ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷിക്കുന്നു. കറിവേപ്പിലയിലെ ഫ്‌ലേവനോയ്ഡുകള്‍ കാന്‍സര്‍ വിരുദ്ധ ഏജന്റായി പ്രവര്‍ത്തിക്കുന്നു. സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ അവ ഫലപ്രദമാണ്. കറിവേപ്പില വന്‍കുടലിലെ ക്യാന്‍സറില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. സെര്‍വിക്കല്‍ ക്യാന്‍സറില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും കറിവേപ്പില ഗുണകരമാണ്.
കറിവേപ്പില കഴിക്കുന്നത് പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ കറിവേപ്പില വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കറിവേപ്പിലയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. അങ്ങനെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. അവ ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും പ്രമേഹ രോഗികളെ സഹായിക്കുകയും ചെയ്യുന്നു.
കറിവേപ്പിലയില്‍ ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്തുന്നതിന് പ്രധാനമാണ്. കറിവേപ്പിലയില്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകള്‍ക്ക് ഗുണം ചെയ്യും.