അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി
അമിതാഭ് ബച്ചന്റേയും വസതിക്ക് നേരെ ബോംബ് ഭീഷണി. താരത്തിന്റെ വസതിയ്ക്ക് ഒപ്പം ധർമേന്ദ്രയുടേയും മുംബൈയിലെ വസതികൾക്കു നേരെയും ബോംബ് ഭീഷണി ഉയർത്തി. ഒരു അജ്ഞാതനാണ് ഇരു താരങ്ങളുടേയും വീടുകൾക്ക് സമീപം ബോംബ് സ്ഥാപിച്ചതായി അറിയിച്ചത്. നാഗ്പൂർ പൊലീസ് കൺട്രോൾ റൂമിലാണ് അറിയിപ്പ് കിട്ടിയത്.
ഉടൻ തന്നെ മുംബൈ ബോംബ് സ്ക്വാഡ് ടീം ഇരു താരങ്ങളുടേയും വീട്ടിലെത്തി പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ താരത്തിന്റെ ഏത് വസതിയ്ക്ക് നേരെയാണ് ബോംബ് ഭീഷണി എന്ന് കണ്ടെത്തിയിട്ടില്ല.