
കിടുക്കും മാംഗല്യത്തില്‍ തിളങ്ങാം വധൂവരന്മാര്ക്കൊപ്പം…
വിവാഹ വസ്ത്രങ്ങള്‍ കടകളില്‍ പോയി വാങ്ങുന്ന കാലമൊക്കെ കഴിഞ്ഞു. വിവാഹ ദിനം ഇണങ്ങുന്ന വസ്ത്രം ഡിസൈന്‍ ചെയ്യിച്ച് ഉപയോഗിക്കുന്ന കാഴ്ചപ്പാടാണ് ഇപ്പോള്‍ എല്ലാവര്ക്കും. വിവാഹദിനത്തില്‍ ആഗ്രഹിക്കുന്ന വസ്ത്രം ധരിക്കണം, അത് വരനും വധുവും മാത്രമല്ല! ഓരോ വിവാഹങ്ങളിലും തിളങ്ങുന്ന അടുത്ത ബന്ധുക്കളും സ്വന്തക്കാരുമായ യൂത്തന്മാരും അതിനായി ഇന്ന് ഡിസൈനര്‍മാരെ സമീപിക്കുന്നവരാണ് എന്നാല്‍ ഡിസൈനിംങിന് ഏല്‍പ്പിക്കുമ്പോള്‍ കുറെയേറെക്കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട്.

ഏത് വസ്ത്രമായാലും ആകര്‍ഷകമാകണം ധരിച്ചു കഴിയുമ്പോള്‍. തെളിഞ്ഞ് നില്‍ക്കണം. മികച്ച തുണിത്തരങ്ങളാകണം. മുന്‍കാലങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന ക്രിസ്റ്റലുകളും കളറുകളുമാണെങ്കില് ഇപ്പോള്‍ സോഫ്റ്റ് നിറങ്ങളും സ്റ്റോണുകളുമെല്ലാം ട്രെന്‍ഡായി മാറി.
നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒത്തിരിയേറെ ശ്രദ്ധിക്കുക. ഡിസൈനര്‍മാര്‍ പറയുന്ന ഏത് നിറവും നിങ്ങള്‍ തെരഞ്ഞെടുക്കണമെന്നില്ല. എന്നാല്‍ നിങ്ങളുടെ ഇഷ്ടനിറം പറഞ്ഞ് അഭിപ്രായമാരായാം. കൂടുതല്‍ മികച്ച കോമ്പിനേഷനുകള്‍ അവര്‍ക്ക് നിര്ദ്ദേശിക്കാനാകുമെന്ന് മാത്രമല്ല, നിങ്ങളുടെ തിരഞ്ഞെടുപ്പിലെന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ അത് പരിഹരിക്കാനും കഴിയുന്നു.

നല്ല അനുഭവ പരിചയമുള്ള ഡിസൈനര്‍മാരെ തെരഞ്ഞെടുക്കണം. പക്ഷേ, നിങ്ങളുടെ ബഡ്ജറ്റിന് അപ്പുറം പോവുകയുമരുത്. ധൃതിവെക്കാതെ അത്തരം ആളുകളെ കണ്ടെത്തണം. വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്തു നല്കുന്ന ബൊട്ടീക്കുകള്‍ ധാരാളമുണ്ട്്. ഡിസൈനുകള്‍ ചോദിച്ചും കണ്ടും മനസിലാക്കുക. ഇഷ്ടപ്പെട്ടെങ്കില്‍ തുറന്ന് പറഞ്ഞ് ഡിസൈനര്‍മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അത് മികച്ച റിസള്‍ട്ട് സമ്മാനിക്കും.
നിങ്ങള്‍ ഉദ്ദേശിക്കുന്ന ബഡ്ജറ്റിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. അത് നിങ്ങള്‍ക്കും ഡിസൈനര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും. നിങ്ങളുടെ ടേസ്റ്റുകള്‍ പങ്കുവെയ്ക്കാന്‍ മറക്കരുത്. അനുയോജ്യമായത് നിങ്ങളുടെ ആഗ്രഹത്തിനൊത്ത് ലഭിക്കാന്‍ നിങ്ങളെ അത് സഹായിക്കും.

വിവാഹ ദിനത്തിലെ വസ്ത്രമാണ് ഏറ്റവും പ്രധാനമെങ്കിലും വിവാഹത്തോടനുബന്ധിച്ച് മറ്റു പല ചടങ്ങുകളും സന്ദര്‍ഭങ്ങളും ഉണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വസ്ത്രങ്ങളും ഡിസൈനര്‍മാരെ ഏല്‍പ്പിക്കാം. സിംപിള്‍ ലുക്ക് തരുന്നവ വേണോ എത്രമാത്രം മോടി വേണം നിറങ്ങള്‍ ഏതൊക്കെ എന്ന് ധാരണയിലെത്തുക. ചടങ്ങുകളിലുടനീളം നിലവാരം പുലര്‍ത്തുന്നതിന് ഇത് സഹായിക്കും.
കഴിയുമെങ്കില്‍ നിങ്ങള്‍ ഏല്‍പ്പിക്കുന്ന ഡിസൈനറുടെ മുന്‍കാല വര്‍ക്കുകള്‍ കാണുക. നിങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും അത് സഹായിക്കും.

വരനും വധുവിനും മാത്രമല്ല, വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ ഡിസൈന്‍ ചെയ്യാറുണ്ട്. ഓരോ അംഗങ്ങളും എങ്ങനെ വിവാഹ ദിനത്തില്‍ തിളങ്ങണം. ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ ഒക്കെ തിരിച്ചറിഞ്ഞ് നന്നായി ഡിസൈന്‍ ചെയ്യുന്നവരുണ്ട്. ബൊട്ടീക്കുകള്‍ ഇതില്‍ ഏറെ സഹായകമാണ്.