ബോളിവുഡ് ഖാന്‍മാര്‍ പ്ലീസ് സ്റ്റെപ് ബാക്ക്; ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നാലാമത്തെ സിനിമാ താരം അക്ഷയ് കുമാര്‍


ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി കരിയറിലെ ഏറ്റവും തെളിഞ്ഞ സമയമാണ്. ഇറങ്ങിയ സിനിമകളൊക്കെ വമ്പന്‍ ഹിറ്റുകള്‍. പിന്നാലെ പ്രതിഫലവും ഉയര്‍ത്തിയതോടെ 2019ല്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളുടെ നിരയില്‍ നാലാമതെത്തിയിരിക്കുകയാണ് താരം.

ഫോര്‍ബ്‌സ് മാസിക പുറത്തു വിട്ട പട്ടികയിലാണ് അക്ഷയ് നാലാമതെത്തിയിരിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ എയര്‍ലിഫ്റ്റ്, രുസ്തം, 2017 ല്‍ ഇറങ്ങിയ ഏക് പ്രേം കഥാ, 2018 ല്‍ പുറത്തിറങ്ങിയ പാഡ്മാന്‍, ഗോള്‍ഡ്, 2.0, 2017 ല്‍ ഇറങ്ങിയ കേസരി, മിഷന്‍ മംഗള്‍ എന്നിവയെല്ലാം അക്ഷയ് കുമാറിന്റെ തുടര്‍ച്ചയായ വന്‍ ഹിറ്റുകളാണ്.

കൗതുകമെന്തെന്നാല്‍ പട്ടികയിലുള്‍പ്പെട്ട ആദ്യ പത്തു പേരില്‍ അക്ഷയ് കുമാറല്ലാതെ മറ്റൊരു ഇന്ത്യന്‍ താരവും ഇല്ലെന്നുള്ളതാണ്. മാത്രമല്ല പ്രശസ്തരായ ക്യാപ്റ്റന്‍ അമേരിക്ക താരം ക്രിസ് ഇവാന്‍സും സാക്ഷാല്‍ ജാക്കി ചാനും ബ്രാഡ്‌ലി കൂപ്പറും വില്‍ സ്മിത്തുമൊക്കെ അക്ഷയ് കുമാറിന് പിന്നിലാണ്. ഇപ്പഴാണ് അക്ഷയ് കുമാറിന്റെ പവര്‍ ശരിക്കും മനസ്സിലാകുന്നത്.
ഡ്വെയ്ന്‍ ജോണ്‍സണും, ക്രിസ് ഹെംസ് വര്‍ത്തും, റോബര്‍ട്ട് ഡൗണി ജൂനിയറുമാണ് അക്ഷയ് കുമാറിനും മുകളിലുള്ള താരങ്ങള്‍.

ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള താരങ്ങള്‍

1)ഡ്വെയ്ന്‍ ജോണ്‍സ് ($89.4m)
2)ക്രിസ് ഹെംസ് വര്‍ത്ത് ($76.4m)
3)റോബര്‍ട്ട് ഡൗണി ജൂനിയര്‍ ($66m)
4)അക്ഷയ് കുമാര്‍  ($65m)
5)ജാക്കി ചാന്‍ ($58m)
6)ബ്രാഡ്‌ലി കൂപ്പര്‍ ($57m)
7)ആദം സാന്‍ഡ്‌ലര്‍ ($57m)
8)ക്രിസ് ഇവാന്‍സ ($43.5m)
9)പോള്‍ റഡ്ഡ് ($41m)
10)വില്‍ സ്മിത്ത് ($35m)

You might also like