‘മഞ്ജു വാരിയറെ പോലെയുണ്ടല്ലോ, സാരിയിൽ സുന്ദരിയായി പാർവതി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ പാർവതി പങ്കുവച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. സാരിയിൽ ശാലീന സുന്ദരിയായാണ് ഇത്തവണ പാർവതി എത്തിയത്.

സിംപിൾ ഡിസൈനിലുള്ള സാരിയാണ് ധരിച്ചത്. ലൈറ്റ് മഞ്ഞ നിറത്തിലുള്ള സാരിയാണ് ധരിച്ചത്. അതിന് മാച്ച് ചെയ്ത് ഒരു ബ്ലാക്ക് ബ്രൊക്കേഡ് ബ്ലൗസും പെയർ ചെയ്തു. മിനിമൽ മേക്കപ്പ് ലുക്കിലാണ് എത്തിയത്. കറുത്ത പൊട്ടാണ് ഹൈലൈറ്റ്. ചിത്രങ്ങൾ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്. ഇതാ പഴയ പാർവതി തിരിച്ചെത്തി, മഞ്ജു വാരിയറെ പോലെയുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ താരത്തിന്റെ ചില നിലപാടുകൾ കൊണ്ടാണ് പണ്ടത്തെ പോലെ ഇപ്പോൾ സിനിമയിൽ അവസരം ലഭിക്കാത്തതെന്നും ആരാധകർ പറയുന്നുണ്ട്.

You might also like