
ബിടിഎസ്സിലെ ജെ-ഹോപ്പും സൈനിക സേവനത്തിന്
കൊറിയൻ പോപ് ബാൻഡ് ആയ ബിടിഎസ്സിന് ആരാധകർ ഏറെയാണ്. ഈ 7 അംഗ സംഘത്തിന് കൊറിയയിൽ മാത്രമല്ല ഇവരുടെ പാട്ടിന്റെ ആരാധകർ ലോകമ്പാടുമാണ്. കുറച്ച് നാളുകൾക്ക് മുമ്പാണ് തങ്ങൾ സെെനിക സേവനത്തിന് പോകുന്നു എന്ന് വാർത്ത ബിടിഎസ്സ് തന്നെ പുറത്ത് വിട്ടത്.

ഇവരിലെ ജിന്നിന്റെ സെെനിക സേവനം തുടങ്ങുന്നതിടയിലാണ് രണ്ടാമനായ ജെ-ഹോപ്പും സേവനത്തിന് തയ്യാറെടുത്തിരിക്കുന്നത്.
ദക്ഷിണ കൊറിയയിൽ 18 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് നിർബന്ധിതമായ സൈനിക സേവനത്തിന് പോക്കുന്നത് നിർബന്ധമാണ്. 20 മാസമാണ് നിർബന്ധിത സൈനിക സേവനം.

ബാൻഡിലെ ബാക്കി ഉളളവരും ഉടൻ തന്നെ സേവനത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. സേവനം പൂർത്തിയാക്കി 2025 ഓടെ ബാൻഡ് തിരിച്ചുവരുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.