‘റോഷാക്ക്’ ഒടിടിയിലേയ്ക്ക്

‘റോഷാക്ക്’ പേരിലെ കൗതുകം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ഇപ്പോള്‍ ഇതാ ചിത്രം ഒടിടിയില്‍ സട്രീമിംഗിന് ഒരുങ്ങുകയാണ്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സട്രീം ചെയ്യുക. റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. നവംബര്‍ 11ന് ചിത്രം ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്യും. 

കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 7നാണ് തിയേറ്ററുകളിലെത്തിയത്. അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് റോഷാക്കിന്റെ തിരക്കഥ എഴുതിയത്. 

മമ്മൂട്ടിയുടെ നിര്‍മാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ ചിത്രമെന്ന സവിശേഷതയും റോഷാക്കിനുണ്ടായിരുന്നു. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

You might also like