iPhone എന്ന സ്വപ്നം യാദാർത്ഥ്യമാകുന്നു ! എക്കാലത്തേയും കുറഞ്ഞ വിലയിൽ

അടുത്തിടെയാണ് Apple iPhone 14 വിപണിയിലെത്തിച്ചത് . ഇതിന് പിന്നാലെ പഴയ ഐഫോണിന്റെ വില കുത്തനെ കുറച്ചിരിക്കുകയാണ് കമ്പനി . ഐഫോണ്‍ 12 ഇപ്പോള്‍ കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്. അതിനാല്‍, 40,000 രൂപയില്‍ താഴെ വിലയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്ക് വാങ്ങാം.

ഇതിനായി, സെപ്റ്റംബര്‍ 23 മുതല്‍ ആരംഭിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്കായി നിങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഈ വില്‍പ്പനയ്ക്കിടെ, iPhone 12 ന്റെ വിലയില്‍ വലിയ കുറവുണ്ടാകും. ഇത് കൂടാതെ, വില്‍പ്പന സമയത്ത് മറ്റ് ഫോണുകളിലും ആമസോണ്‍ ഡിസ്‌കൗണ്ട് നല്‍കും.

ഔദ്യോഗിക വിലവിവര പട്ടിക പ്രകാരം 40,000 രൂപയ്ക്ക് താഴെയാണ് iPhone ഫോണ്‍ വില്‍ക്കുന്നത്. എന്നാല്‍, ഇതിന്റെ വില എത്രയാണെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വന്നേക്കുമെന്നാണ് കരുതുന്നത്.

മുന്‍കൂര്‍ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സെയിലില്‍ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും കമ്പനിക്ക് നല്‍കാം. ഇതോടെ വില്‍പനയ്ക്കിടെ ഈ ഫോണിന്റെ വില ഗണ്യമായി കുറയും. ഇതോടെ ഏകദേശം 30,000 രൂപയ്ക്ക് ഈ ഐഫോണ്‍ വാങ്ങാനും അവസരമുണ്ടായേക്കാം. 

You might also like