
സംവിധായകനന് വിനയന്റെ ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വില്‍സണ്‍ നായകനാക്കി അണിയിച്ചൊരുക്കിയ പരീഡ് ഡ്രാമ ചിത്രം തിരുവോണനാളിലാണ് തീയറ്ററുകളിലെത്തിയത്. ചിത്രം വലിയ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് റവന്യൂ മന്ത്രി കെ രാജന്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ചിത്രത്തെ പ്രശംസിച്ചത് . സംവിധായകൻ വിനയനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
“ചരിത്രകാരന്മാര് അര്‍ഹിച്ച പ്രാധാന്യത്തോടെ അവതരിപ്പിക്കാത്ത വീര നായകനാണ് ആദ്യത്തെ കേരളീയ നവോത്ഥാന നായകന്‍ശ്രീ.ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.സവര്‍ണ്ണ മേധാവിത്വത്തിനെതിരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയെ അണിനിരത്തി അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ഐതിഹാസിക പോരാട്ടങ്ങളാണ് ആ ധീര പോരാളി നടത്തിയത്.ചരിത്രകാരന്മാര് തമസ്കരിച്ച ആ വീര ചേകവരെ അതി മനോഹരമായി ആവേശം തുളുമ്പുന്ന മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ ജനകീയ ചലച്ചിത്രകാരന് ശ്രീ. വിനയന്.
കേരളീയ നവോത്ഥാനത്തിലെ ജ്വലിക്കുന്ന അദ്ധ്യായമായ ചേര്‍ത്തല നങ്ങേലിയെയും അച്ചിപ്പുടവസമരവും മുക്കൂത്തി സമരവുമുള്‍പ്പടെയുള്ള യുള്ള ഐതിഹാസിക പോരാട്ടങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ പുതുതലമുറക്കായി ശീ. വിനയന് അവതരിപ്പിച്ചിരിക്കുന്നു.ഒരു സാംസ്കാരിക പ്രവര്ത്തകന് എന്ന നിലയില്‍ ശ്രീ.വിനയന്റെ മാതൃകാപരവും ാഖനീയവുമായ ഇടപെടലാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ.
ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരനുമായ ഏറെ പ്രിയങ്കരനായ വിനയേട്ടനും
ഈ ചരിത്രദൗത്യത്തിന്റെ ഭാഗമായ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദനങ്ങള്‍.”