
ലോകത്തിലെ ഏറ്റവും വിലകൂടിയ പെര്‍ഫ്യൂം ഏതാണെന്ന് അറിയാമോ? മൂന്നു വര്‍ഷത്തെ പ്രയഗ്നം കൊണ്ട് നിര്‍മ്മിച്ചെടുത്ത ഈ വിലകൂടിയ സുഗന്ധത്തിന് ഷുമുഖ് എന്നാണ് പേരിട്ടിരിക്കുന്നത്.

ദുബായിലാണ് ഈ പെര്‍ഫ്യും പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ളത്. വിലയെത്രയാണെന്നോ 4.752 ദശലക്ഷം ദിര്‍ഹം (ഏകദേശം 9 കോടി രൂപ)!!!
494 സുഗന്ധദ്രവ്യകൂട്ടുകള് പരീക്ഷിച്ചതിന് ശേഷമാണേ്രത ഇത് വികസിപ്പിച്ചത്. ഒരു തവണ ഉപയോഗിച്ചാല്‍ 30 ദിവസം വരെ ഇതിന്റെ സുഗന്ധം നിലനില്‍ക്കുമത്രേ…

ഈ പെര്ഫ്യൂമിന് വില ഇത്രയുമധികമാകാന് മറ്റൊരു കാരണവുമുണ്ട്. ഇത് വളരെ ആഢംബരപൂര്‍ണ്ണമായ ഒരു കുപ്പിയിലാണേ്രത നിറച്ചിരിക്കുന്നത്.
ആ കുപ്പിക്ക് 1.97 മീറ്റര്‍ ഉയരവും കൂടാതെ 3500 രത്നങ്ങളും മുത്തുകളും രണ്ടു കിലോയോളം സ്വര്‍ണ്ണവും 5 കിലോ വെള്ളി എന്നിവയും ഉള്പ്പെടുത്തിയാണത്രേപണികഴിപ്പിച്ചിട്ടുള്ളത്.