
യൗവ്വനത്തിലേ ഈ ശീലങ്ങള്‍ നിങ്ങളെ വൃദ്ധരാക്കും!!!
യൗവ്വനം നിലനിര്‍ത്തുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. യൗവ്വനത്തില്‍ തന്നെ അകാല വാര്‍ധക്യമോ, ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങളോ ഉണ്ടാകാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ നമ്മുടെ ചില ശീലങ്ങള്‍ നമ്മെ വേഗം വാര്‍ധക്യത്തിലേക്ക് തള്ളി വിടും. അങ്ങനെയുള്ള ശീലങ്ങള്‍ അറിയൂ… തീര്‍ച്ചയായും അത് ഉപേക്ഷിക്കുകയും വേണം.

പുകവലിയും മദ്യാപനവും പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് അകാല വാര്‍ദ്ധക്യം ക്ഷണിച്ചുവരുത്തും. ആരോഗ്യകരമായി ഏറെക്കാലം ജീവിക്കണമെങ്കില്‍ പുകവലി ഉപോക്ഷിക്കണമെന്ന് ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് പറയുന്നു. മുപ്പത്തിയഞ്ചാമത്തെ വയസില്‍ പുകവലി അവസാനിപ്പിച്ചാല്‍ എട്ടു വര്‍ഷം അധികം ജീവിക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്.
പുകവലി പോലെ തന്നെയാണ് മദ്യപാനവും. മദ്യപാനം അമിതമായാല്‍ നിങ്ങളുടെ ആയുസ് ചെറുതാകും. കരള്‍ രോഗം, ക്യാന്‍സര്‍ എന്നീ വിപത്തുകള്‍ക്ക് കാരണമാണ് മദ്യപാനം. അത് നിങ്ങളുടെ യൗവ്വനവും കവര്‍ന്നെടുക്കും.

രാത്രി വളരെ നേരം ഉറങ്ങാതിരിക്കുന്നത് വാര്‍ധക്യത്തിലേക്ക് നയിക്കും. ശരീരത്തില്‍ ക്ഷീണവും കണ്ണുകളുടെ തിളക്കവും നഷ്ടപ്പെടും. കൃത്യസമയം ക്രമീകരിച്ച് ദിവസവും ഉറങ്ങാന്‍ ശ്രമിക്കുക.
അതുപോലെതന്നെയാണ് അമിതമായി ദേഷ്യപ്പെടുന്ന ശീലവും. പല കാര്യങ്ങളിലും ക്ഷമ ഇല്ലാതെ എടുത്തുചാടി ദേഷ്യപ്പെടുമ്പോള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കൂടുകയും രക്തസമ്മര്‍ദ്ദം, ശരീരഭാരം, പ്രമേഹം എന്നിവ കൂടുകയും ചെയ്യുന്നു. ഇത് പ്രായക്കൂടുതല്‍ വേഗത്തിലാക്കും.

മധുരം അമിതമായി കഴിക്കുന്നതും പെട്ടന്നുള്ള വാര്‍ധക്യത്തിലേക്കു നയിക്കുമെന്നാണ് പറയുന്നത്. വ്യായാമം ഇല്ലാതിരിക്കുന്നതും പ്രശ്്‌നമാണ്.