തിരിച്ചറിയാം, മുളയിലേ നുള്ളാം ജീവന്‍ കവരുന്ന സ്തനാര്‍ബുദത്തെ…
സ്ത്രീകളില്‍ സ്താനാര്‍ബുദത്തിന്റെ നിരക്ക് പ്രായഭേദമന്യേ വര്‍ധിക്കുകയാണ്. സ്തനാര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ തടയാവുന്നതാണ്. നേരത്തെ കണ്ടെത്തുക എന്നാല്‍ ശരീരത്തിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങണം എന്നര്‍ത്ഥം.
വീട്ടിലേയും ജോലി സ്ഥലത്തേയും തിരക്കുകള്‍ ഏറെ ബാധിക്കുന്ന സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ അറിയാന്‍ വൈകാറുണ്ട്. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ വന്നുകൊണ്ടിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയാനും നിയന്ത്രിക്കാനും ചികിത്സ ഉറപ്പു വരുത്താനും സാധിക്കും. ചെയ്യേണ്ടത് ഇത്രമാത്രമാണ്…
കണ്ണാടിക്ക് മുന്നില്‍ അല്‍പ്പ നേരമോ, കുളിമുറിയിലോ അല്‍പ്പ സമയം ചിലവഴിച്ചാല്‍ സ്തനങ്ങളിലെ മുഴകള്‍ തിരിച്ചറിയാനാകും. മാസത്തില്‍ ഒന്നോ അല്ലെങ്കില്‍ 6 മാസം കൂടുമ്പോഴെങ്കിലും സ്വയം പരിശോധിക്കുക.
ആര്‍ത്തവത്തിന് പത്തു ദിവസങ്ങള്‍ക്ക് മുമ്പ് സ്തനങ്ങള്‍ക്ക് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്ന് നോക്കുക. തൊലിയ്ക്ക് നിറ വ്യത്യാസമോ, മുല കണ്ണുകള്‍ ഉള്ളിലേയ്ക്ക് വലിഞ്ഞിരിക്കുകയോ, മുലക്കണ്ണുകളില്‍ നിന്ന് എന്തെങ്കിലും ദ്രാവകം ഒലിക്കുന്നുണ്ടോ എന്നൊക്കെ നോക്കുക.
മുലക്കണ്ണുകള്‍ ഞെക്കി അവയില്‍ നിന്നും എന്തെങ്കിലും ദ്രാവകം വരുന്നുണ്ടോ എന്നു നോക്കുക. വലത്തെ കൈകൊണ്ട് ഇടത്തെ സ്തനത്തില്‍ തൊട്ടു നോക്കുക.
ഉള്ളം കൈയുടെ പരന്ന ഭാഗം ഉപയോഗിക്കുക. ഇടത്തെ സ്തനത്തിലും, ഇടത്തെ കക്ഷത്തിലും പരിശോധിക്കുക.തൊട്ടു നോക്കുമ്പോള്‍ എന്തെങ്കിലും തടിപ്പോ കട്ടിയോ തോന്നുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കുക.
വലത്തെ സ്തനം പരിശോധിക്കുമ്പോള്‍ വലത്തെ കൈ തലയുടെ പിറകില്‍ വെക്കുക. ഇത് ഇടത് സ്തനത്തിലും ആവര്‍ത്തിക്കുക. ശരീരത്തില്‍ അടിയുന്ന അമിതമായ കൊഴുപ്പില്‍നിന്ന് ഉണ്ടാകുന്ന ഇസ്ട്രാ ഡയോള്‍ എന്ന ഹോര്‍മോണ്‍ സ്താനാര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.