ദിവസവുമുള്ള സെക്‌സ് നല്ലൊരു മരുന്നാണ്!!
ദിവസം തോറുമുള്ള ലൈംഗികബന്ധം ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യകരമായ സെക്സ് ശരീരത്തിനും മനസിനും മികച്ച ഉപാധിയാണ്. പങ്കാളിയുമായള്ള ബന്ധത്തിന് ദൃഢത കൈവരാന്‍ ദിവസവുമുള്ള ലൈംഗികബന്ധം സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അതിനു വ്യക്തമായ കാരണങ്ങളും വിദഗ്ധര്‍ പറയുന്നുണ്ട്. അത് എന്തൊക്കെയാണെന്നു നോക്കാം…
ദിവസവുമുള്ള സെക്‌സ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഓരോ സെക്‌സിനുമിടയില്‍ ശരീരത്തില്‍ ധാരാളം ഹോര്‍മോണ്‍ വ്യതിയാനങ്ങളും രാസമാറ്റങ്ങളും നടക്കുന്നുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
ശരീരത്തിന് മറ്റ് അനേകം ഗുണങ്ങളും ദിവസവുമുള്ള ലൈംഗികബന്ധത്തിനുണ്ട്. ഹൃദയാഘാത സാധ്യത കുറക്കാന്‍ സെക്‌സിന് കഴിയുന്നുവെന്നു മാത്രമല്ല ഇത് മാനസിക പിരിമുറുക്കവും അമിത രക്തസമ്മര്‍ദ്ദവും കുറക്കുന്നു.
നല്ലൊരു വ്യായമമുറ കൂടിയായ സെക്‌സ് ശരീരത്തിലെ അമിത കലോറി കളയുന്നുമുണ്ട്.
ശുക്ലവിസര്‍ജനം നടക്കുന്നതിനാല്‍ പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറക്കുന്നു. സെക്‌സിലൂടെ വര്‍ധിക്കുന്ന ഓക്സിടോസിന്‍ സ്ത്രീകള്‍ക്ക് മികച്ച ഉറക്കം നല്‍കും.
സ്ട്രെസ്, ടെന്‍ഷന്‍, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള ഏറ്റവും നല്ല മരുന്നാണ് സെക്‌സ്. ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സെക്സ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു