പേരുകൊണ്ട് വിവാദമായ ‘ഹിഗ്വിറ്റ’യുടെ ടീസർ എത്തി

വിവാദ സിനിമ ഹിഗ്വിറ്റയുടെ സെൻസറിങ്ങിൻ്റെ പിന്നാലെ ടീസറും പുറത്തിറക്കി അണിയറപ്രവർത്തകർ. സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് നീക്കം.


ഹിഗ്വിറ്റ എന്ന പേരിടുന്നത് എഴുത്തുകാരൻ എൻ.എസ്. മാധവൻ എതിർത്തതോടെയാണ് സംവിധായകൻ ഹേമന്ത് ജി. നായരുടെ സിനിമ വിവാദത്തിലായത്. ഇതേത്തുടർന്ന് സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരിൽ റജിസ്ട്രേഷൻ നൽകില്ലെന്ന് ഫിലിം ചേംബർ നിലപാട് എടുത്തിരുന്നു.

സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകൻ. ആലപ്പുഴയിലെ ഫുട്‌ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിൻ്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന്‍ ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു.
You might also like