ക്രൈം ഡ്രാമയുമായി ‘തങ്കം’

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം ‘തങ്കം’ ജനുവരി 26 ന് തിയേറ്ററുകളിൽ. ചിത്രം ഒരു ക്രൈം ഡ്രാമയാണെന്നും ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന് സിനിമയുടെ പ്രെമോഷണല്‍ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഫഹദ് ഫാസിലും സംവിധായകന്‍ സഹീദ് അരാഫത്ത്, സംഗീത സംവിധായകന്‍ ബിജി ബാല്‍, ദിലീഷ് പോത്തന്‍ എന്നിവരും പ്രസ് മീറ്റില്‍ പങ്കെടുത്തു.

2018 ലാണ് സിനിമയുടെ വര്‍ക്കുകള്‍ ആരംഭിച്ചത്. കോവിഡ് മൂലം സിനിമ നീണ്ടുപോവുകയായിരുന്നും. ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് തങ്കമെന്ന് നായകന്മാരായ ബിജു മേനോനും വിനീത് ശ്രീനിവാസനും പറഞ്ഞു.

വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍, മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തിലുണ്ട്.

You might also like