വെെറലായി ‘ഇഡ്ഡലി കുൽഫി‘

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായ വിഭവമാണ് ‘ഇഡ്ഡലി കുൽഫി‘. കുൽഫിയുടെ താഴെ ഉള്ളത് പോലുള്ള ഒരു കോലും ഈ ഇഡലിയിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇതിൽ പിടിച്ച് സാമ്പാറിൽ മുക്കി ഇഡലി കഴിക്കാം. ‘ഇഡ്ഡലി കുൽഫി‘ കണ്ട ഉടൻ നിരവധി പേരാണ് പോസ്റ്റിന് താഴെ കമ്മന്റുകളായി എത്തിയിരിക്കുന്നത്.

പല തരം ദോശകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഐസ്ക്രീം ദോശയെക്കുറിച്ച് അധികമാരും കേൾക്കാനിടയില്ല. അത്തരമൊരു ഐസ്ക്രീം ദോശയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരിന്നു.

ദോശയുണ്ടാക്കുന്നയാൾ ആദ്യം നെയ്യും പിന്നീട് പല തരം ഐസ്ക്രീമുകളും ദോശക്കു മുകളിൽ തേയ്ക്കും. അതു കൊണ്ടും തീർന്നില്ല. അതിനു മുകളിൽ ഒരു ലെയർ ജാം, ​ഗ്രേറ്റ് ചെയ്ത ക്യാരറ്റും വിതറുന്നു. പരമ്പരാഗത രീതിയിൽ വാഴയിലയിൽ തന്നെയാണ് ദോശ വിളമ്പുന്നത്. ദോശക്കരികെ വീണ്ടും വിവിധ ഫ്ളേവറുകളിലുള്ള ഐസ്ക്രീമുകളും മിഠായികളും വെച്ചിരിക്കും. എന്നാൽ ഇങ്ങനെ ഒരു പരീക്ഷണം വേണ്ടായിരുന്നു എന്നാണ് കമ്മന്റുകൾ.

You might also like