സണ്‍ഗ്ലാസുകള്‍ അഥവാ സ്റ്റൈല്‍ ഗ്ലാസുകള്‍…
സണ്‍ഗ്ലാസുകള്‍ യുവാക്കള്‍ക്ക് എന്നും ഹരമാണ്. ആണായാലും പെണ്ണായാലും ഒരുപോലെ ഉപയോഗിക്കാനാഗ്രഹിക്കുന്ന ഒരു ഫാഷന്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ് സണ്‍ഗ്ലാസുകള്‍. സൂര്യപ്രകാശത്തില്‍ നിന്ന് കണ്ണിനെ രക്ഷിക്കുക മാത്രമല്ല സണ്‍ഗ്ലാസുകള്‍ കൊണ്ടുള്ള പ്രയോജനം.സ്റ്റൈല്‍ നിലനിര്‍ത്താനും വിവിധതരം സണ്‍ഗ്ലാസുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. അതില്‍ത്തന്നെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേകഗ്ലാസുകളും വിപണിയിലുണ്ട്. സ്ത്രീകള്‍ക്കായുള്ള വിവിധ തരം സണ്‍ഗ്ലാസുകള്‍ ഏതൊക്കെയെന്ന് കാണൂ…
ഏവിയേറ്റര്‍ സണ്‍ഗ്ലാസ്
വെസ്റ്റേണ്‍ ഡ്രസ്സ് ആവട്ടെ ഇന്ത്യന്‍ പരമ്പരാഗത വസ്ത്രമാകട്ടെ, ഏവിയേറ്റര്‍ സണ്‍ഗ്ലാസ് അതിനൊപ്പം ധരിക്കുന്ന പെണ്ണിനെ കാണാന്‍ സുന്ദരിയായിരിക്കും. ക്ലാസിക് ലുക്കാണ് ഇവ നല്‍കുക.
വെയ്ഫാറര്‍
ദീര്‍ഘവൃത്താകൃതിയില്‍ മുഖമുള്ളവര്‍ക്കും, വട്ടമുഖമുള്ളവര്‍ക്കും ഏറ്റവും നന്നായി യോജിക്കുന്നത് വെയ്ഫാറര്‍ ആണ്. ഇത് കാഷ്വല്‍ വസ്ത്രവുമായും പാര്‍ട്ടി വെയര്‍ വസ്ത്രവുമായും ഒരുപോലെ ഇണങ്ങുന്നതാണ്.
റിഫ്ളക്ടര്‍
കൂടുതല്‍ സെക്‌സിലുക്ക് തരുന്ന സണ്‍ഗ്ലാസാണ് റിഫ്ളക്ടര്‍ സണ്‍ഗ്ലാസുകള്‍. ദീര്ഘവൃത്താകൃതിയിലുള്ളത് മുതല്‍ ബഹുകോണായത് വരെ പല തരത്തിലുള്ള റിഫ്ളക്ടര്‍ സണ്‍ഗ്ലാസുകള്‍ ഇപ്പോള്‍ തരംഗമാണ്. ബീച്ചിലും പാര്‍ട്ടിയിലുമെല്ലാം ധരിക്കാന്‍ ഏറ്റവും നല്ലതാണ് ഇവ.
കാറ്റ്സ് ഐ സണ്‍ഗ്ലാസുകള്‍
ഇപ്പോഴത്തെ ഏറ്റവും ട്രെന്‍ഡിയായ സണ്‍ഗ്ലാസുകള്‍ ഏതെന്നുള്ളതിന്റെ ഉത്തരമാണിത്. ഇത് പ്രധാനമായും ഗ്ലാസ്സായിട്ടാണ് വരുന്നത്. ഇവ ഏത് തരം ആളുകള്‍ക്കും യോജിക്കും.
ആനിമല്‍ പ്രിന്റ് റിം
റിമ്മുകളെ കുറിച്ച് പറയുകയാണെങ്കില്‍, ആനിമല്‍ പ്രിന്റുള്ള റിമ്മുകളാണ് ഇപ്പോള്‍ തരംഗം. ഒരു പെണ്കുട്ടിയുടെ സണ്‍ഗ്ലാസ് കളക്ഷനില്‍ തീര്‍ച്ചയായും ഉണ്ടാവേണ്ട ഒന്നാണ് ആനിമല്‍ പ്രിന്റ് റിമ്മുള്ള സണ്‍ഗ്ലാസുകള്‍.
റൗണ്ടഡ്
റൗണ്ടഡ് അഥവാ വട്ടത്തിലുള്ള സണ്‍ഗ്ലാസുകള്‍ പൊതുവെ അറിയപ്പെടുന്നത് ജോണ്‍ലിനന്‍ ഫ്രെയിം, ഹാരി പോട്ടര്‍ ഫ്രെയിം തുടങ്ങിയ പേരുകളിലാണ്. ഇവ സണ്‍ഗ്ലാസുകളിലെ ഏറ്റവും ജനകീയമായ മോഡലുകളില്‍ ഒന്നാണ്.