
കെന്റിലെ ലാവൻഡർ ഫാം സന്ദർശിച്ച് കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, രമേശ് പിഷാരടി
ലണ്ടൻ∙ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, രമേശ് പിഷാരടി എന്നിവർ യുകെ കെന്റിലെ ലാവൻഡർ ഫാമുകളിൽ ഒന്നായ കാസിൽ ഫാമിൽ ഫാം സന്ദർശിക്കുന്ന ചിത്രങ്ങൾ മഞ്ജു വാര്യർ, രമേശ് പിഷാരടി എന്നിവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കു വെച്ചു. ഇത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു.

ഇവർക്കൊപ്പം കുഞ്ചാക്കോ ബോബന്റെ കുടുംബവും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രയും ഉണ്ട്. യുകെ മാഞ്ചസ്റ്ററിൽ നടന്ന ആനന്ദ് ടി വി അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മൂവരും. മഞ്ജു വാര്യർ മികച്ച നടിക്കുള്ള പുരസ്കാരവും കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്കാരവും നേടിയിരുന്നു. രമേശ് പിഷാരടി മികച്ച സ്വഭാവ നടനുള്ള പുരസ്കാരവും നേടി. കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയ,മകൻ ഇസഹാക്ക് എന്നിവർക്കൊപ്പം എത്തിയാണ് അവാർഡ് നൈറ്റിൽ പങ്കെടുത്തത്. മമ്മൂട്ടിയായിരുന്നു അവാർഡ് നൈറ്റിന്റെ മുഖ്യാതിഥി