
കരാര്‍ നിയമനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ പതോളജിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്, കമ്പ്യൂട്ടര്‍ ആന്‍ഡ് സെക്ഷന്‍ അസിസ്റ്റന്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.എസ്.സി. സൈക്കോളജിയും നാല് വര്‍ഷത്തെ റിസര്‍ച്ചില്‍ നാല് വര്‍ഷത്തെ പരിചയവും വേണം. ന്യൂട്രീഷനിസ്റ്റ് തസ്തികയില്‍ എം.എസ്.സി ഫുഡ് ആന്റ് ന്യൂട്രീഷനാണ് യോഗ്യത. ബി.എസ്.സി ഹോം സയന്‍സും കമ്പ്യൂട്ടറും സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്തുള്ള പരിചയവും റിസര്‍ച്ച് പരിചയവും അഭികാമ്യം.
ബിരുദവും സര്‍വ്വേ പ്രോജക്ടുകളില്‍ ഡേറ്റാ എന്‍ട്രി പരിചയവുമാണ് യോഗ്യത. സോഷ്യല്‍ വര്‍ക്കര്‍ക്ക് എം.എസ്.ഡബ്ല്യൂവും പ്രോജക്ടുകളിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ആറ് മാസമാണ് കരാര്‍ കാലാവധി. താത്പര്യമുള്ളവര്‍ സെപ്തംബര്‍ ആറിന് രാവിലെ 10.30ന് ജനനത്തീയതി, ജാതി, യോഗ്യത, മുന്‍പരിചയം, വിലാസം എന്നിവയുടെ അസലും ഒരു സെറ്റ് പകര്‍പ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാലിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.