ഇവിടെ സ്ത്രീകൾ അഞ്ച് ദിവസം വസ്ത്രം ധരിക്കില്ല

വ്യത്യസ്തങ്ങളായ എന്ത് മാത്രം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഇടയിലാണ് നമ്മൾ ഇന്നും ജീവിക്കുന്നത്. ചിലത് ഒക്കെ കേൾക്കുമ്പോൾ തന്നെ ഞെട്ടിക്കുന്നവയും ഉണ്ട്. എന്നാൽ നമ്മൾ ഇനിയും അറിയാത്ത എന്ത് മാത്രം ആചാരങ്ങൾ ഉണ്ട് അല്ലെ. ഇവിടുത്തെ സ്ത്രീകൾ അഞ്ച് ദിവസം വസ്ത്രം ധരിക്കില്ല.

പൂര്‍ണ്ണമായും നഗ്‌നരായി പുരുഷന്‍മാരുടെ മുന്നില്‍ വരാതെ വീടിനുള്ളില്‍ തന്നെ കഴിയും. അത് എന്തിനാണെന്ന് അറിഞ്ഞാല്ലോ? ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ പിനി ഗ്രാമത്തിലെ ഒരു ആചാരം ആണ് അത്രേ ഇത്. ഇവിടുത്തെ ഉത്സവത്തിനാണ് ഇത് നടക്കുന്നത്.

ലാഹു ഘണ്ഡ് എന്ന് പേരുള്ള ദേവത ഗ്രാമത്തിലെത്തി അസുരന്മാരെ കൊന്ന് ഗ്രാമത്തെ രക്ഷപ്പെടുത്തി എന്നാണ് വിശ്വാസം. ദേവിയുടെ വിജയമാണ് അവര്‍ ഉത്സവമായി ആഘോഷിക്കുന്നത്.

ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്ത്രീകള്‍ സുന്ദരികളായി ഇരുന്നാല്‍ അവരെ അസുരന്മാര്‍ പിടികൂടും എന്നാണ് വിശ്വാസം. മുതിര്‍ന്ന സ്ത്രീകള്‍ ഇപ്പോഴും ഉത്സവ സമയത്ത് നഗ്‌നരായി തന്നെയാണ് കഴിയുന്നത്. കാലം മാറിയത്തോടെ യുവതലമുറയിലെ പെൺകുട്ടികൾ നേര്‍ത്ത വസ്ത്രം എങ്കിലും ധരിക്കാൻ തുടങ്ങിയിട്ടുണ്ട്.

You might also like