താരന്‍ വില്ലനാകുമ്പോള്‍…

തലയില്‍ താരന്റെ പ്രശ്നം മൂലം മുടി കൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും ധാരാളം അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും.
ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നത് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ താരന്‍ ഒരു തവണ വന്നാല്‍ അത് വിട്ടു പോവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. അത്രക്ക് ശ്രദ്ധിച്ചാല്‍ മാത്രമേ താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.

താരനകറ്റാന്‍ വൃത്തിയാണ് ഏറ്റവും അധികം പ്രധാനപ്പെട്ടത്. എന്നാല്‍ പലരിലും നനഞ്ഞ മുടിയും മറ്റും താരനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആദ്യം ശ്രദ്ധിക്കേണ്ടത് തല എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. കാരണം നനഞ്ഞ മുടിയും വിയര്‍പ്പും അഴുക്കും നിറയുന്ന മുടിയിലും താരന്‍ ഒരു വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്.

എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് ചീപ്പ് വൃത്തിയായി സൂക്ഷിക്കുക എന്നത്. സ്വന്തമായി ഒരു ചീപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം. വൃത്തിയാക്കാനും താരന്‍ പടരാതിരിക്കാനും ഇത് സഹായിക്കും. ചീപ്പ് ചൂടുവെള്ളത്തില്‍ വൃത്തിയാക്കിയെങ്കിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് താരന് വളരാനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

താരനകറ്റി മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണ്. താരനകറ്റാന്‍ നേന്ത്രപ്പഴം ഹെയര്‍ പാക്കും സഹായിക്കുന്നു. ഇതിനായി നേന്ത്രപ്പഴം അല്‍പം ഒലീവ് ഓയില്‍ ഒരു മുട്ടയുടെ വെള്ള എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. നേന്ത്രപ്പഴം നല്ലതു പോലെ ഉടച്ചതിന് ശേഷം ഇതിലേക്ക് അല്‍പം ഒലീവ് ഓയില്‍ മുട്ടയുടെ വെള്ള എന്നിവ മിക്‌സ് ചെയ്യുക. ഇത് മൂന്നും നല്ലതു പോലെ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

You might also like