മുലപ്പാല്‍ ആഭരണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ???

കുഞ്ഞിനെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്ന കാലം ഒരു സ്ത്രീക്ക് എറെ പ്രധാനമാണ്. ആ ഓര്‍മ്മകള്‍ പല രീതിയില്‍ സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ മുലപ്പാല്‍ കൊണ്ടുള്ള ആഭരണങ്ങള്‍ എന്ന് കേട്ടിട്ടുണ്ടോ? ചോദ്യത്തില്‍ പിശകുപറ്റിയതാണെന്ന് ആരും കരുതേണ്ട, മുലപ്പാല്‍ കൊണ്ട് ആഭരണങ്ങളും നിര്‍മ്മിക്കാറുണ്ട്. വിദേശ രാജ്യങ്ങളിലൊക്കെ 2015 മുതല്‍ തന്നെ വളരെയധികം പ്രചാരമുള്ള ഈ അമ്മിഞ്ഞ ആഭരണങ്ങള്‍ പക്ഷേ നമ്മുടെ രാജ്യത്ത് ഏറെ പ്രചാരം നേടിയിട്ടില്ല.

റോഡ് എലെന്‍ഡില്‍ നിന്നുള്ള അല്ലിസിയ മൊഗാവേരോ എന്ന മൂന്നു കുട്ടികളുടെ അമ്മയാണ് മുലപ്പാല്‍ കൊണ്ട് ആഭരണം സൃഷ്ടിച്ച് ചരിത്രം സൃഷ്ടിച്ചത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാലം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനായി എന്തു ചെയ്യാന്‍ കഴിയും എന്ന അല്ലിസിയ മൊഗാവേരോയുടെ ചിന്തയാണ് രസകരമായ ഈ നിര്‍മ്മിതിയ്ക്ക് പിന്നില്‍.

മുലപ്പാല്‍ കൊണ്ട് ഒരു പെന്‍ഡന്റ് എന്ന ആശയമാണ് അല്ലിസിയയുടെ മനസില്‍ ആദ്യമുദിച്ചത്. പ്രത്യേക തരം പശയില്‍ മുലപ്പാല്‍ മിക്സ് ചെയ്താണ് ലോക്കറ്റ് നിര്‍മ്മിക്കുന്നത്. സംഭവം വിജയമായതോടെ മുലപ്പാല്‍ ലോക്കറ്റിന് ആരാധകരുമുണ്ടായി. ഇതോടെ മമ്മി മില്‍ക്ക് ക്രിയേഷന്‍സ് എന്ന പേരിലൊരു കമ്പനി തന്നെ അല്ലിസിയ മൊഗാവേരോ തുടങ്ങുകയും ചെയ്തു. ഏകദേശം 160 ഡോളര്‍ വരെ വില വരുന്ന മുലപ്പാല്‍ ആഭരണങ്ങള്‍ക്ക് പെട്ടെന്നുതന്നെ വന്‍ ആരാധകരുമുണ്ടായി.

മരങ്ങള്‍, ഹൃദയങ്ങള്‍, പൂക്കള്‍ എന്നു തുടങ്ങി അമ്മമാര്‍ക്ക് സ്വന്തം മുലപ്പാല്‍ ഏതെല്ലാം ആകൃതിയില്‍ സംരക്ഷിക്കണമോ അങ്ങനെയെല്ലാം അല്ലിസിയ മൊഗാവേരോ നിര്‍മ്മിച്ചു കൊടുക്കും. ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാലുടന്‍ മുലപ്പാല്‍ അയക്കേണ്ടത് എങ്ങനെയാണെന്ന സംബന്ധിച്ച വിവരങ്ങള്‍ മമ്മി മില്‍ക്കില്‍ നിന്നും മെയില്‍ വഴി ലഭിക്കും. 10 മുതല്‍ 30 മില്ലി ലിറ്റര്‍ വരെ മുലപ്പാല്‍ലാണ് ഒരു പെന്‍ഡന്റിനാവശ്യം. ഏതാണ്ട് എട്ടു മുതല്‍ പത്ത് ആഴ്ചകള്‍ വരെയാണ് ജ്വല്ലറി നിര്‍മ്മിക്കാനെടുക്കുന്ന കാലം.

മുലപ്പാല്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ഒരു യൂടൂബ് വീഡിയോ കാണാം.

You might also like