
ഓണ്‍ലൈന്‍ ഷോപ്പിംങ് നടത്താം, സുരക്ഷിതമായി….
ലോകത്തിന്റെ ഏതു കോണിലായാലും പറയുന്ന സാധനങ്ങള്‍ വീട്ടിലെത്തും. അതാണ് ഓണ്‍ലൈന്‍ ഷോപ്പിംങ് ഇത്രയ്ക്ക് പ്രിയങ്കരമാകുന്നത്. എന്തിനും ഏതിനും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളെ ആശ്രയിക്കുന്ന യുവതി യുവാക്കളുടെ എണ്ണം പെരുകുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്റര്‍നെറ്റില്‍ അനേകം ഷോപ്പിങ് സൈറ്റുകള്‍ കാണാം. എന്നാല്‍ ഇവയെല്ലാം വിശ്വസ്തമായിരിക്കില്ല.
പരിചയമുള്ള കേട്ടുകേള്‍വിയുള്ള സൈറ്റുകളില്‍ നിന്നു മാത്രം പര്‍ചേസ് ചെയ്യുക.
പുതിയ സൈറ്റുകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനം ഉപയോഗിക്കുക. https:// എന്ന സേഫ്റ്റി സിംബലില്‍ തുടങ്ങുന്ന സൈറ്റുകളാണ് നല്ലത്.
ബാങ്ക് അക്കൗണ്ടുമായി ചേര്‍ത്തിട്ടുള്ള ഇമെയില്‍ ഐഡി ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നത് സുരക്ഷിതമല്ല. പുതിയ ഇമെയില്‍ അക്കൗണ്ട് ഉണ്ടാക്കുന്നതാണ് നല്ലത്.
സൈറ്റില്‍ സൈന്‍ അപ് ചെയ്യുമ്പോള്‍ പുതിയ പാസ്വേര്‍ഡ് സെറ്റ് ചെയ്യുക. നിങ്ങളുടെ പാസ്വേര്‍ഡും സ്വകാര്യ വിവരങ്ങളും ഒരു കാരണവശാലും സൈറ്റ് ആവശ്യങ്ങള്‍ക്കായി പങ്കുവയ്ക്കരുത്.
സൈറ്റില്‍ നിന്ന് അയയ്ക്കുന്ന സ്റ്റേറ്റ്‌മെന്റുകള്‍ (മെയില്‍ വഴിയും മെസേജ് വഴിയും) കൃത്യമായി വായിച്ചു മനസ്സിലാക്കുക. റിട്ടേണ്‍, എക്‌സ്‌ചേഞ്ച് പോളിസി എന്നിവ ശ്രദ്ധിക്കണം.
എന്തു വാങ്ങുമ്പോഴും അവ തിരിച്ചയയ്ക്കാമോ എന്നും എത്ര ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ നല്‍കണമെന്നും നോക്കി വയ്ക്കുക.
പൊതുവായി ഉപയോഗിക്കുന്ന കംപ്യൂട്ടറില്‍ നിന്നും (ഓഫിസ്, ഇന്റര്‍നെറ്റ് കഫേ) കഴിവതും ഷോപ്പിങ് നടത്താതിരിക്കുക. ഷോപ്പിങ് കഴിഞ്ഞാലുടന്‍ ലോഗ്ഔട്ട് ചെയ്യാം.
സൂക്ഷിച്ചാല്‍ പണവും മറ്റും നഷ്ടമാകാതെ അവശ്യമുള്ളവയെ എളുപ്പത്തില്‍ വീട്ടിലെത്തിക്കാം. ഹാപ്പി ഷോപ്പിംങ്!!