മുൻ കാമുകൻ തല്ലിച്ചതച്ചെന്ന പരാതിയുമായി നടി അനിഖ വിക്രമൻ

മുൻ കാമുകൻ തല്ലിച്ചതച്ചെന്ന ആരോപണമായി തമിഴ് നടി അനിഖ വിക്രമൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വെളിപ്പെ‌ടുത്തിയത്. ശരീരത്തിലേറ്റ പാടുകളും ചതവുകളും വെളിവാക്കുന്ന ചിത്രങ്ങളും അനിഖ പോസ്റ്റ് ചെയ്ത്തിട്ടുണ്ട്. അനൂപ് പിള്ളയാണ് മുൻ കാമുകൻ. അഭിനയിക്കാതിരിക്കാനാണ് മുഖത്ത് ആക്രമണം നടത്തിയത് എന്ന് അനിഖ പറയുന്നു.

ഇതിന് മുമ്പും അനൂപ് തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും പോലീസിൽ പരാതി നൽകിയിരുന്നതായും താരം വ്യക്തമാക്കി. എന്നാൽ അനൂപ്
പോലീസുകാർക്ക് പണം നൽകി അവരെ വലയിലാക്കിയിരുന്നു. തുടർന്ന് പോലീസ് ഒപ്പമുണ്ടെന്ന ധാർഷ്ട്യത്തിൽ അയാൾ ഉപദ്രവം തുടർന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഞാൻ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടുവെന്നും താരം വെളിപ്പെടുത്തി.

You might also like