പാരീസ് ഫാഷന്‍ വീക്കിലെ പര്‍പ്പിള്‍ ക്വീന്‍!!! ചിത്രങ്ങള്‍ കാണാം

പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചു കഴിഞ്ഞിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഐശ്വര്യ റായ്. മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ഫാഷന്‍ ആരാധകര്‍ ഐശ്വര്യയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്.

പര്‍പ്പിള്‍ നിറത്തില്‍ ഫ്‌ളോറല്‍ പ്രിന്റുകളോടും ട്രെയ്‌നോടും കൂടിയ വസ്ത്രമണിഞ്ഞെത്തിയ താരസുന്ദരി പാരീസ് ഫാഷന്‍ റാംപിനെയും ഫാഷന്‍ പ്രേമികളെയും ഒന്നടങ്കം വിസ്മയിപ്പിച്ചു. കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്മോക്കി ഐ മെയ്ക്കപ്പും വെളുത്ത ക്രാഫ്റ്റി ചെരുപ്പും ലുക്കിന് പൂര്‍ണ്ണതയേകി. മകള്‍ ആരാധ്യക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

ചിത്രങ്ങള്‍ കാണാം…

HD – Paris Fashion Week – L’Oreal Paris 2019

Posted by Aishwarya Rai Bachchan on Monday, 30 September 2019
You might also like