ചോക്ലേറ്റിന്റെ ‘മധുരമുള്ള ചരിത്രം’!

ചോക്ലേറ്റ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചോക്ലേറ്റിന്റെ ചരിത്രം അറിയുന്നവര്‍ ചുരുക്കമായിരിക്കും. തിന്നവര്‍ അതിലലിഞ്ഞുപോയ ചോക്ലേറ്റിന്റെ ചരിത്രം അറിയൂ…

ലാറ്റിന്‍ അമേരിക്കയില്‍ പണ്ടുകാലത്ത് നിലനിന്നിരുന്ന മായന്‍- ആസ്‌ടെക് സംസ്‌കാരങ്ങളില്‍ നിന്നാണ് ചോക്ലേറ്റ് ലോകശ്രദ്ധയില്‍ എത്തിയത് എന്നാണ് പറയപ്പെടുന്നത്.

1528 ലാണ് യൂറോപ്പില്‍ ചോക്ലേറ്റ് എത്തുന്നത്. മെക്‌സിക്കോ കീഴടക്കിയ സ്‌പെയിന്‍കാരനായ ഹെര്‍നാന്‍ കോര്‍ട്ടസാണ് ചോക്ലേറ്റ് യൂറോപ്പില്‍ എത്തിച്ചതെന്ന് കരുതപ്പെടുന്നു. ആദ്യകാലത്ത് ഉരുകിയ ദ്രാവകമായിട്ടായിരുന്നാണത്രേ ചോക്ലേറ്റ് ഉണ്ടായിരുന്നത്.

ചോക്ലേറ്റ് ചെറിയ കഷ്ണങ്ങളായി നിര്‍മ്മിക്കാന്‍ തുടങ്ങിയത് 1819 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ്. വിവെയ് എന്ന പ്രദേശത്തെ ഫ്രാങ്‌സെ ലൂയി എന്ന വ്യക്തിയാണേ്രത ഈ പതിവ് തുടങ്ങിയത്.

പിന്നീട് ഒരു നൂറ്റാണ്ടോളം കഴിഞ്ഞ് 1905 ലാണ് ലോക പ്രസിദ്ധ കാഡ്ബറി കമ്പനി തങ്ങലുടെ ആദ്യ ഡയറി മില്‍ക്ക് ചോക്ലേറ്റ് നിര്‍മ്മിക്കാന്‍ തുടങ്ങിയത്!!!

You might also like