ലോക്മത് മോസ്റ്റ് സ്റ്റൈലിഷ് അവാർഡിൽ തിളങ്ങി ബോളിവുഡ്. നടിമാരായ ശിൽപ ഷെട്ടി,
മലൈക അരോറ, സന്യ മൽഹോത്ര, പൂജ ഹെഗ്ഡെ തുടങ്ങി നിരവധിപ്പേർ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മോസ്റ്റ് സ്റ്റൈലിഷ് പവർ ഐക്കൺ പുരസ്കാരം ശിൽപ ഷെട്ടിക്കായിരുന്നു. മോസ്റ്റ് സ്റ്റൈലിഷ് ഗെയിം ചെയ്ഞ്ചർ സന്യ മൽഹോത്രയും. 48ാം വയസ്സിലും ബോളിവുഡിലെ യുവനടിമാരെ തോൽപിക്കുന്ന ലുക്കിലായിരുന്നു ശിൽപ ഷെട്ടി പ്രത്യക്ഷപ്പെട്ടത്.
സംഗീതം, സിനിമ, മോഡലിങ്, കൊറിയോഗ്രഫി, ഡിസൈൻ തുടങ്ങി വിവിധ മേഖലകളിലുള്ള സ്റ്റൈൽ ഐക്കൺസിനെയാണ് ഈ അവാര്‍ഡിലൂടെ തിരഞ്ഞെടുക്കുന്നത്.