‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങള്‍!

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ഇതാ മാളികപ്പുറം സിനിമയുടെ സെറ്റ് സന്ദര്‍ശിച്ചിരിക്കുകയാണ് പന്തളം രാജകുടുംബാംഗങ്ങള്‍. ദീപ വര്‍മ്മ, അരുണ്‍ വര്‍മ്മ, സുധിന്‍ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഉണ്ണി മുകുന്ദന്‍, ദേവനന്ദ എന്നിവര്‍ക്കൊപ്പം രാജകുടുംബാംഗങ്ങള്‍ സമയം ചിലവഴിച്ചു.

സംവിധായകനായ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയും രാജകുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്നു. ചിത്രത്തിന്റെ ടൈറ്റിലും പ്രമേയവും സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞതിന് ശേഷമാണ് സെറ്റ് സന്ദര്‍ശിക്കാന്‍ രാജകുടുംബാംഗങ്ങള്‍ തീരുമാനിച്ചത്. രാജകുടുംബാംഗങ്ങള്‍ ചിത്രത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കുകയും ചെയ്തു. 

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

You might also like